ശശി തരൂരിനെ കൊലപാതകിയെന്ന് വിളിച്ച കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് ‘വെട്ടിലായി’

single-img
1 November 2018

ശശി തരൂരിനെ കൊലപാതകി എന്ന് വിളിച്ചതിന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദിനെതിരെ കോടതി നോട്ടീസ് അയച്ചു. ഭാര്യയായിരുന്ന സുനന്ദ പുഷ്കറിന്റെ മരണത്തിൽ ശശി തരൂരിന് പങ്കുണ്ടെന്ന തരത്തിൽ സംസാരിച്ച മന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് തരൂർ നോട്ടീസ് അയച്ചിരിക്കുന്നത്.

നോട്ടിസിന്റെ പകർപ്പ് ട്വിറ്ററിലൂടെ തരൂര്‍ പുറത്തുവിട്ടു. ഇന്ത്യയുടെ നിയമമന്ത്രി തന്നെ രാഷ്ട്രീയ എതിരാളിക്കെതിരെ തെറ്റായ കൊലപാതകക്കേസ് ആരോപിക്കുമ്പോൾ നീതിയുടെയും ജനാധിപത്യത്തിന്റെയും പ്രതീക്ഷ എവിടെയാണ്? – തരൂർ ട്വിറ്ററിൽ ചോദിച്ചു. ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തിൽ തരൂരിനെ പ്രതിയാക്കി പ്രോസിക്യൂഷൻ ചിത്രീകരിച്ചിട്ടില്ലെന്നും നോട്ടിസ് ചൂണ്ടിക്കാട്ടുന്നു. അടുത്ത 48 മണിക്കൂറിനകം നിരുപാധികം മാപ്പ് പറഞ്ഞില്ലങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.