സാനിയ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

single-img
1 November 2018

ഗർഭിണിയായിരിക്കുമ്പോൾ സാനിയ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് വാചാലയാകുകയാണ് സാനിയ വിഡിയോയിൽ. കുഞ്ഞ് ആണായാലും പെണ്ണായാലും സ്വന്തം സ്വപ്നങ്ങൾക്കൊപ്പം വളരണം.

കുഞ്ഞ് വലുതാകുമ്പോൾ ടെന്നീസ് കളിക്കാരനോ ക്രിക്കറ്റ് താരമോ ആകാൻ ചിലർ പറയും. പക്ഷെ, നിന്റെ ഭാവി നീ തന്നെ തീരുമാനിക്കുക. നീ ക്രിക്കറ്റ് ബാറ്റോ ടെന്നീസ് റാക്കറ്റോ തിരഞ്ഞെടുക്കണമെന്നില്ല. നിനക്ക് ഗിറ്റാറോ ചെല്ലോയോ പേനയോ തിരഞ്ഞെടുക്കാം. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്.– സാനിയ പറയുന്നു.

സാനിയയുടെ കുഞ്ഞ് ഇസാൻ വളർന്നു വലുതാകുമ്പോൾ അമ്മയെപ്പോലെ ടെന്നീസ് താരമോ അതോ അച്ഛനെപ്പോലെ ക്രിക്കറ്റ് താരമോ ആവുകയെന്ന ആരാധകരുടെ ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഈ വീഡിയോ