പൊലീസിൽ വര്‍ഗീയ ചേരിതിരിവിനു ശ്രമം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

single-img
1 November 2018

പൊലീസ് സേനയില്‍പോലും വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. പോലീസിനെതിരായ ഇത്തരം ആക്രമണങ്ങളെ ഗൗരവമായി കാണുമെന്നും കര്‍ശന നപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അസഭ്യം പറഞ്ഞും പൂരപ്പാട്ട് പാടിയുമാണ് പോലീസിനെ നിര്‍വീര്യമാക്കാന്‍ നോക്കുന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്തണം. നാടിന്റെ ഭാവിയെ തകര്‍ക്കുന്നതാണ് ഈ ശ്രമങ്ങള്‍. പോലീസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സംഘര്‍ഷം നിയന്ത്രിച്ച ഐജി മനോജ് ഏബ്രഹാമിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് പൊലീസ് രൂപീകരണദിനത്തോടനുബന്ധിച്ചുള്ള റൈസിങ് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം