‘അതെന്താ പക്ഷി കാഷ്ഠമാണോ’; മോദിയെ പരിഹസിച്ച് വീണ്ടും കോൺ‌​ഗ്രസ് നേതാവ് ദിവ്യ സ്പന്ദന

single-img
1 November 2018

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച്‌ വിവാദ ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവും നടിയുമായ ദിവ്യ സ്പന്ദന വീണ്ടും രംഗത്ത്. ഏകതാപ്രതിമയുടെ കാല്‍ചുവട്ടില്‍ മോദി നില്‍ക്കുന്ന ചിത്രത്തെ പരിഹസിച്ചാണ് ദിവ്യ ട്വീറ്റുമായി രംഗത്തെത്തിയത്. ഇതെന്താ പക്ഷിക്കാഷ്ഠമാണോ എന്ന അടിക്കുറിപ്പോടെ മോദിയുടെ ചിത്രം സഹിതം പങ്കുവച്ചാണ് ദിവ്യ ട്വിറ്രറില്‍ കുറിച്ചത്.

ദിവ്യയുടെ ട്വീറ്റിനെതിരെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രം​ഗത്തെത്തി. കോണ്‍ഗ്രസിന്റെ മൂല്യം തകരുകയാണെന്ന് ബിജെപി പ്രതികരിച്ചു. ദിവ്യാ സ്പന്ദനയ്ക്കെതിരെ കോൺ​ഗ്രസ്സിൽനിന്നും എതിർപ്പ് ശക്തമാകുന്നുണ്ട്. പ്രധാനമന്ത്രിക്കെതിരെ ഉപയോ​ഗിച്ച വാക്കുകൾ ഒരിക്കലും അം​ഗീകരിക്കാൻ കഴിയുന്നതല്ലെന്ന് കോൺ​ഗ്രസ് വ്യക്തമാക്കി.