കാര്യവട്ടത്ത് ധോണിയെ കാത്ത് അപൂര്‍വ്വ റെക്കോഡ്

single-img
1 November 2018

അഞ്ചാം ഏകദിനത്തിനായി കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മഹേന്ദ്ര സിംഗ് ധോണി ഇറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ഒരു റെക്കോഡിലേക്കാണ്. ഏകദിനത്തില്‍ ഇന്ത്യയ്ക്കായി 10000 റണ്‍സ് തികയ്ക്കാന്‍ ധോണിയ്ക്ക് ഒരു റണ്‍സ് കൂടി മതി. ആ ഒരു റൺ കാര്യവട്ടത്താകാനാണ് ആരാധകർ കാത്തിരിക്കുന്നത്.

ഏകദിന ക്രിക്കറ്റില്‍ നേരത്തെ തന്നെ 10000 റണ്‍സ് തികച്ചെങ്കിലും ഇന്ത്യന്‍ ടീമിന് വേണ്ടി 10000 റണ്‍സ് തികയ്ക്കാന്‍ ധോണിക്ക് കഴിഞ്ഞിട്ടില്ല. നിലവില്‍ 10173 റണ്‍സാണ് അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ ധോണിയുടെ സമ്പാദ്യം. ഇതില്‍ 174 റണ്‍സ് അദ്ദേഹം നേടിയത് ഏഷ്യന്‍ ഇലവന് വേണ്ടി കളിക്കുമ്പോഴാണ്.

മുംബൈയില്‍ നടന്ന നാലാം ഏകദിനത്തില്‍ തന്നെ ധോണി 10000 റണ്‍സ് ക്ലബിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും ഒരു റണ്‍സകലെ പുറത്താകുകയായിരുന്നു. ഇതോടെയാണ് ധോണി 10000 റണ്‍സ് തികച്ച സ്‌റ്റേഡിയം എന്ന ഖ്യാതി നേടാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് അവസരം ഒരുങ്ങിയത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന മത്സരം വിജയിച്ച് പരമ്പര ആധികാരികമായി സ്വന്തമാക്കാനാകും ഇന്ത്യ ശ്രമിക്കുക