ഫോട്ടോക്ക് പരിഹാസരീതിയിലുള്ള കമന്റ് ചെയ്ത ആരാധകന് വായടപ്പിക്കുന്ന മറുപടി നൽകി നടി അനു സിത്താര

single-img
1 November 2018

ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് കമന്റ് ചെയ്ത ആരാധകന് കിടിലൻ മറുപടി നൽകി നടി അനു സിതാര. നിമിഷ സജയനൊപ്പമുള്ള ചിത്രമാണ് അനു കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. വരത്തനിലെ ഞരമ്പുരോഗിയായി വേഷമിട്ട വിജിലേഷിന്റെ ചിത്രമാണ് ഒരാൾ കമന്റായിട്ടത്.

ക്ലൈമാക്സ് രംഗത്തിൽ വിജിലേഷുൾപ്പെടെയുള്ള വില്ലന്മാർക്കെതിരെയുള്ള നായകൻ ഫഹദ് ഫാസിലിന്റെ ഫൈറ്റ് ചിത്രമാണ് അനു മറുപടിയായി കമന്റ് ചെയ്തത്. ആയിരത്തിലധികം ലൈക്കുകളാണ് അനുവിന്റെ കമന്റിന് ലഭിച്ചത്. പിന്നാലെ ആദ്യ കമന്റിട്ടയാളെ ട്രോളി നിരവധി ആരാധകരും കമന്റിന് താഴെയെത്തി.