ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം, ഒരു രൂപ പോലും അതില്‍ ഇടരുതെന്ന് സുരേഷ് ഗോപി

single-img
31 October 2018

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ ചുട്ടെരിക്കാൻ ആഹ്വാനവുമായി എംപിയും ചലച്ചിത്രതാരവുമായ സുരേഷ്‌ഗോപി. കാണിക്ക വഞ്ചികൾ ചുട്ടെരിച്ചാൽ മാത്രമേ അമ്പലങ്ങളെ സർക്കാരിന്റെ പിടിയിൽ നിന്ന് രക്ഷിക്കാനാവൂവെന്നും ഭക്തജനങ്ങൾ ഒരു രൂപ പോലും ക്ഷേത്ര ഭണ്ഡാരങ്ങളിൽ നിക്ഷേപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തമായി ക്ഷേത്രങ്ങൾ ഭക്തർ തന്നെ മുൻകൈയ്യെടുത്ത് നിർമ്മിക്കണമെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും കോൺട്രാക്ടർമാർക്കും പണം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ഓർമ്മപ്പെടുത്തലിനാണ് അയ്യപ്പസ്വാമി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയെ കൊണ്ട് ഈ വിധി പുറപ്പെടുവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല വിഷയത്തിൽ ധാർഷ്ട്യം നിറഞ്ഞ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതുകൊണ്ടാണ് ഇപ്പോൾ വാതിലുകൾ തോറും വിശദീകരണം നൽകേണ്ടി വരുന്നത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് തക്കതായ ശിക്ഷ നൽകാൻ അയ്യപ്പനോട് പ്രാർത്ഥിച്ചിട്ടുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.