ഇടത് സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് സുരേഷ് ഗോപി എംപി

single-img
31 October 2018

ഇടത് സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കാലം ഒരുപാട് ദൂരയല്ലെന്നു സുരേഷ് ഗോപി എംപി. ശബരിമല ധര്‍മ്മ സമരത്തില്‍ ഒടുവില്‍ ജയിക്കുന്നതു വിശ്വാസികളായിരിക്കും. വിശ്വാസ സംരക്ഷണത്തിനായി തെരുവിലിറങ്ങിയ ഭക്തരെ സര്‍ക്കാര്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. കാഞ്ഞങ്ങാട് ബിജെപിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എംപി.

വിശദീകരണ യോഗമെന്ന പേരില്‍ വക്രീകരണ യോഗങ്ങളാണ് സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അയ്യപ്പ ഭക്തര്‍ നടത്തി വരുന്ന പ്രതിഷേധത്തിന്റെ ശക്തി അധികം വൈകാതെ സര്‍ക്കാരിന് ബോധ്യമാകും. രാജ്യത്ത് കേരളത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്ന സിപിഎം എന്ന വിഷത്തെ അറബിക്കടല്‍ പോലും സ്വീകരിക്കാത്ത കാലമാണ് വരാന്‍ പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.