മന്ത്രി മാത്യൂ ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍

single-img
31 October 2018

മന്ത്രി മാത്യു ടി.തോമസിന്‍റെ ഗണ്‍മാന്‍ സ്വന്തം സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചു. ഷിജുവെന്ന(27) പൊലീസുകാരനാണ് മരിച്ചത്. കടയ്ക്കലിലെ ഇയാളുടെ വീട്ടിൽ വച്ചായിരുന്നു വെടിയേറ്റത്. ഇയാള്‍ രണ്ട് കൈയിലെയും ഞരമ്പ് മുറിച്ച ശേഷം വെടിവെക്കുകയായിരുന്നെന്ന് കരുതുന്നു. മൂന്നു മാസം മുമ്പാണ് മന്ത്രിയുടെ ഓഫീസിൽ ജോലിക്കെത്തിയത്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസുകാരനാണ്.