നാല് വയസ്സുള്ളപ്പോൾ പീഡിപ്പിക്കപ്പെട്ടു: വെളിപ്പെടുത്തി നടി പാർവതി

single-img
31 October 2018

കുട്ടിയായിരിക്കുമ്പോൾ താൻ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അത് തിരിച്ചറിയാൻ തനിക്ക് വർഷങ്ങൾ വേണ്ടിവന്നെന്നും നടി പാർവതി. മുംബൈ ചലച്ചിത്രമേളയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പാർവതി.‌‌ രാഷ്ട്രീയ, സിനിമാമേഖലയിലുൾപ്പെടെ മീ ടു ക്യാംപെയിൻ ശക്തിയാർജിക്കുന്ന അവസരത്തിലാണ് പാർവതിയുടെ വെളിപ്പെടുത്തൽ.

‘എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. പതിനേഴ് വർഷം കഴിഞ്ഞാണ് അന്നെന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പന്ത്രണ്ട് വർഷം കഴിഞ്ഞാണ് സംഭവത്തെപ്പറ്റി പുറത്തുപറയാൻ കഴിഞ്ഞത്”, പാർവതി പറഞ്ഞു.

”അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാൻ എന്നെത്തന്നെ ഓർമിപ്പിക്കേണ്ടതുണ്ട്”, പാർവതി പറഞ്ഞു.