മുഴുവൻ തുകയും ക്യാഷ്ബാക്ക്; 1 വർഷം അൺലിമിറ്റഡ് 4ജി ഡേറ്റ; വൻ ഓഫറുമായി ജിയോ

single-img
31 October 2018

ദീപാവലിക്ക് വൻ ഓഫറുമായി ജിയോ. 149 രൂപ മുതൽ മുകളിലേക്കുള്ള പ്രീപെയ്ഡ് റീചാർജുകളിൽ 100 ശതമാനം ക്യാഷ്ബാക്ക് ആണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. നവംബർ 30ന് മുൻപ് റീചാർജ് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. ജിയോ പ്രൈം അംഗത്വമെടുത്ത പുതിയ, പഴയ ഉപയോക്താക്കൾക്ക് ക്യാഷ് ബാക്ക് ഓഫർ ലഭിക്കും.

149, 198, 299, 349, 398, 399, 448, 449, 498, 509, 799, 999, 1699, 1999, 4999, 9999 രൂപ എന്നീ പ്ലാനുകൾക്കാണ് 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുക. റിലയൻസ് ഡിജിറ്റൽ കൂപ്പണുകളുടെ രൂപത്തിലാണ് ക്യാഷ്ബാക്ക് ലഭിക്കുക. 509 രൂപ വരെയുള്ള റീച്ചാർജുകൾ ഓരോന്നിനും ഒരു കൂപ്പൺ ലഭിക്കും.

റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്ന് 5,000 രൂപ വിലയുള്ള സാധനങ്ങൾ വാങ്ങിയാൽ ഈ കൂപ്പണുകൾ ഉപയോഗപ്പെടുത്താം. എന്നിരുന്നാലും രണ്ട് കൂപ്പണുകൾ ഒന്നിച്ച് ഉപയോഗിക്കാൻ കഴിയില്ല. ക്യാഷ് ബാക്ക് കൂപ്പണുകൾക്ക് 2018 ഡിസംബർ 31 വരെയാണ് കാലാവധി. ജിയോയുടെ 1,699 രൂപ പ്ലാൻ ആക്ടിവേറ്റ് ചെയ്താൽ ഒരു വർഷം അൺലിമിറ്റഡ് 4ജി ഡേറ്റ ഉപയോഗിക്കാം.