ബുള്‍ബുളില്‍ മാന്ത്രികസംഗീതം തീര്‍ത്ത് ഏഴു വയസുകാരി ഏഞ്ചലിന്‍

single-img
31 October 2018

ഏഞ്ചലിന്‍ ബുള്‍ബുളില്‍ മാന്ത്രികസംഗീതം തീര്‍ക്കുമ്പോള്‍ ആരും ലയിച്ചിരുന്നു പോകും. അത്രക്കും മനോഹരം ഈ ഏഴുവയസ്സുകാരിയുടെ ബുള്‍ബുള്‍ സംഗീതം. കോതമംഗലം ചേലാട് സെന്റ്. സ്റ്റീഫന്‍ ബസ്‌ അനിയാ പബ്ലിക് സ്കൂള്‍ രണ്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയാണ് ഏഞ്ചലിന്‍ മരിയ. നോര്‍ത്ത് ഇന്ത്യയിലും, പാകിസ്ഥാനിലും മാത്രം പ്രചാരത്തിലുള്ള സംഗീത ഉപകരണമാണ് ബുള്‍ ബുള്‍ എന്നറിയുമ്പോഴാണ് ഈ കൊച്ചുമിടുക്കിയുടെ കഴിവിൽ ഏവരും അതിശയിച്ചു പോകുന്നത്

ബുള്‍ബുള്‍ വായന കൂടാതെ നിരവധി ചിത്ര രചന മത്സരങ്ങളിലും വിജയിയാണ് ഏഞ്ചലിന്‍. ബാലരമ പെയിന്റിംഗ് മത്സരം, കളിക്കുടുക്ക കളറിംഗ് മത്സരം, മാതൃഭൂമി മിന്നാമിന്നി കളറിംഗ് മത്സരം, തുടങ്ങിയതിലെല്ലാം വിജയി ആണ് ഏഞ്ചലിന്‍. ചിത്ര കലയിലും, ബുള്‍ ബുള്‍ വായനയിലും ഏഞ്ചലിന്റെ ഗുരു മുന്‍ സംസ്ഥാന, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും, കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മുന്‍ ചിത്രകലാ അധ്യാപകനുമായിരുന്ന മുത്തച്ഛന്‍ ശ്രീ. സി. കെ. അലക്സാണ്ടര്‍ ആണ്.

 

 

മുന്‍ കോതമംഗലം സബ് -ജില്ലാ സ്കൂള്‍ യുവജനോത്സവ കലാപ്രതിഭയും, ആകാശവാണി വയലും വീടും, കൃഷിപാഠം പരമ്ബരകളിലെ സ്ഥിരം ശ്രോതാവും വിജയിയും കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ബയോ സയന്‍സ് വിഭാഗം ലാബ് അസിസ്റ്റന്റുമായ ഏബിള്‍. സി. അലക്സ്‌ന്റെയും ചേലാട് സെന്റ്. സ്റ്റീഫന്‍ ബസ്-അനിയാ സ്കൂള്‍ അദ്ധ്യാപിക സ്വപ്ന പോളിന്റെയും മകളാണ് ഏഞ്ചലിന്‍. ചേലാട് ചെങ്ങമനാട്ട് കുടുംബാഗമാണ്.