ധോണിയെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ഗാംഗുലിയുടെ പ്രതികരണം

single-img
31 October 2018

ടി20 പരമ്പരയിൽ നിന്ന് ഇന്ത്യൻ താരം എം.എസ് ധോണിയെ തഴഞ്ഞതിൽ അസ്വാഭാവികത ഇല്ലെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുമ്പായി ഫിറ്റ്നസ് വീണ്ടെടുക്കുന്നതിലാണ് ധോണി പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്ന് ഗാംഗുലി പറഞ്ഞു. ധോണിക്ക് ടീമിൽ അവസരം ലഭിക്കാത്തതിൽ തെറ്റൊന്നുമില്ല.

ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് അദ്ദേഹം. പകരം ഫോമിലുള്ള ഋഷഭ് പന്തിനെ ടീമിലെടുത്തത് നല്ല തീരുമായിരുന്നു എന്നും ഗാംഗുലി പറഞ്ഞു. ധോണി കൂടുതലായി ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധിക്കണ്ടതുണ്ട്. കളി മെച്ചപ്പടുത്താൻ ഇത് സഹായകരമാണ്.

ഈയൊരു നിലയില്‍ 2019 വരെ തുടർച്ചയായി ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരുന്നു എങ്കിൽ, അത് അദ്ദേഹത്തിന്റെ പ്രകടനത്തെ വല്ലാതെ ബാധിക്കും. കൂടുതൽ ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കേണ്ടതുണ്ടെന്നും സൌരവ് ഗാംഗുലി പറഞ്ഞു.