രമേശ് ചെന്നിത്തലയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണം

single-img
31 October 2018

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കിയെന്ന പരാതിയിലാണ് അന്വേഷണം. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ ഭൂമി നല്‍കിയെന്നാണ് പരാതിയിലുള്ളത്.

തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണച്ചുമതല. ജയില്‍ ഡിജിപിയുടെ എതിര്‍പ്പ് മറികടന്ന് നെട്ടുകാല്‍ത്തേരി ജയിലിന്റെ രണ്ട് ഏക്കര്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയെന്ന് പരാതിയില്‍ പറയുന്നു. അഭിഭാഷകനായ അനൂപാണ് വിജിലന്‍സിന് പരാതി നല്‍കിയത്. അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കി.