ആ​മ​സോ​ണി​ല്‍ മൊ​ബൈ​ല്‍ഫോ​ണ്‍ ബു​ക്ക് ചെ​യ്ത ആ​ള്‍​ക്കു ല​ഭി​ച്ച​ത് സോ​പ്പ്

single-img
31 October 2018

ആ​മ​സോ​ണി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ബു​ക്ക് ചെ​യ്ത ആ​ള്‍​ക്കു ല​ഭി​ച്ച​ത് സോ​പ്പ്. ഉ​പ​യോ​ക്താ​വി​ന്‍റെ പ​രാ​തി​യി​ല്‍ ആ​മ​സോ​ണ്‍ ഇ​ന്ത്യ മേ​ധാവി​ക്കും മ​റ്റ് മൂ​ന്ന് ഉ​ന്ന​ത​ര്‍​ക്കു​മെ​തി​രേ കേ​സ്. ഗ്രേ​റ്റ​ര്‍ നോ​യി​ഡ പോ​ലീ​സാ​ണു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ആ​മ​സോ​ണ്‍ ഇ​ന്ത്യ ത​ല​വ​ന്‍ അ​മി​ത് അ​ഗ​ര്‍​വാ​ളി​നു പു​റ​മെ ലോ​ജി​സ്റ്റി​ക്ക്സ് സ്ഥാ​പ​ന​മാ​യ ദ​ര്‍​ഷി​ത പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ പ്ര​ദീ​പ് കു​മാ​ര്‍, ര​വീ​ഷ് അ​ഗ​ര്‍​വാ​ള്‍, ഡെ​ലി​വ​റി ബോ​യി അ​നി​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

പ്രോ​ഡ​ക്‌ട് മാ​റി കൊ​ടു​ത്ത​ത് ആ​മ​സോ​ണും സ്ഥി​രീ​ക​രി​ച്ചു. ക​ന്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ക്കു​ന്ന എ​ല്ലാ ത​ട്ടി​പ്പു​ക​ളും ത​ങ്ങ​ള്‍ ഗൗ​ര​വ​ത്തോ​ടെ​യാ​ണു കാ​ണു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​നോ​ടു സ​ഹ​ക​രി​ക്കു​മെ​ന്നും ആ​മ​സോ​ണ്‍ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.