സിനിമാരംഗത്തെ മീ ടുവിനെക്കുറിച്ച് പ്രതികരണത്തിനില്ലെന്നു നടി ഐശ്വര്യ രാജേഷ്

single-img
31 October 2018

സിനിമയില്‍ തന്റെ കഥാപാത്രങ്ങള്‍ എത്ര രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുവെന്നല്ല, മറിച്ച് കഥാപാത്രങ്ങളുടെ പ്രാധാന്യമാണ് താന്‍ നോക്കാറുള്ളതെന്നു പ്രശസ്ത തമിഴ് നടി ഐശ്വര്യ രാജേഷ്. ശക്തമായ റോളുകളാണ് താന്‍ തെരഞ്ഞെടുക്കാറുള്ളത്. പുതിയ സംവിധായകര്‍ പോലും വ്യത്യസ്തമായ കഥാപാത്രങ്ങളുമായിട്ടാണ് തന്നെ സമീപിക്കാറുള്ളതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

സിനിമാ രംഗത്ത് നിന്നും തനിക്ക് ഈ നിമിഷം വരെ ദുരനുഭവങ്ങളുണ്ടായിട്ടില്ലെന്നും അതുകൊണ്ട് മീ ടുവിനെക്കുറിച്ച് പ്രതികരണത്തിനില്ലെന്നും ഐശ്വര്യ പറഞ്ഞു. കൂടുതല്‍ സ്ത്രീകേന്ദ്രീകൃതമായ ചിത്രങ്ങള്‍ ഉണ്ടാകണം. ഇന്നത്തെ കാലത്ത് 20 ശതമാനം സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങള്‍ മാത്രമേ പുറത്തുവരുന്നുള്ളൂ. അത് 50 ശതമാനത്തിലേക്കെങ്കിലും ഉയരണം. ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയില്‍ താന്‍ ഒരിക്കലും ശശികലയുടെ കഥാപാത്രത്തെ അവതരിപ്പിക്കില്ലെന്നും ഐശ്വര്യ പറഞ്ഞു.