പ്രമുഖ സംവിധായകനെതിരെ മീ ടു ആരോപണവുമായി യുവനടി

single-img
30 October 2018

നടിയും തമിഴ് ബിഗ് ബോസ് താരവുമായ യാഷിക ആനന്ദാണ് സംവിധായകന്റെ പേരു വെളിപ്പെടുത്താതെ മീ ടു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ”ഓഡിഷനു ചെന്നുപ്പോള്‍ എന്നോടു പുറത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്റെ അമ്മയെ അകത്തേക്ക് വിളിപ്പിച്ചു.

എനിക്ക് സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ ഞാന്‍ അയാള്‍ക്കൊപ്പം ഉറങ്ങാന്‍ തയ്യാറാകണമെന്നു പറഞ്ഞു. വലിയ താരമാകണമെങ്കില്‍ എന്തുകൊണ്ട് ഇത്തരം വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നാണ് ഞാന്‍ അപ്പോള്‍ ചിന്തിച്ചത്. ഇതുപോലെ ധാരാളം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് യാഷിക പറഞ്ഞു.