ഗാലറിയെ ആവേശത്തിലാക്കി കോഹ്‌ലിയുടെ ഡൈവിങ് ത്രോ: വീഡിയോ

single-img
30 October 2018

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ വിരാട് കോഹ്ലിയുടെ മിന്നല്‍ ഡൈവിങ് ത്രോ കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാഴ്ത്തി. കോഹ്‌ലിയുടെ ബാറ്റിങ് വിരുന്ന് പ്രതീക്ഷിച്ചാണ് മുംബൈ ബാര്‍ബോണിലേക്ക് കാണികള്‍ ഒഴുകിയെത്തിയതെങ്കിലും 16 റണ്‍സെടുത്ത് പുറത്തായ കോഹ്‌ലി നിരാശപ്പെടുത്തുകയായിരുന്നു.

എന്നാല്‍ ഫീല്‍ഡിങ്ങില്‍ കോഹ്ലി വീണ്ടും കാണികളെ കയ്യിലെടുത്തു. ആറാം ഓവറിലായിരുന്നു ആ ത്രോ പിറന്നത്. മാര്‍ലോണ്‍ സാമുവല്‍സ് എക്‌സ്ട്രാ കവറിലേക്ക് മുട്ടിയിട്ട പന്ത് അതി വേഗത്തില്‍ കോഹ്‌ലി കൈപ്പിടിയിലാക്കി. ഓടണോ വേണ്ടയോ എന്ന് കീറണ്‍ പവ്വല്‍ ശങ്കിച്ച, ആയൊരു നിമിഷം മുതലാക്കി കോഹ്‌ലിയുടെ അണ്ടര്‍ ആം ത്രോ തിരിച്ച് ക്രീസിലെത്തുമ്പോഴേക്കും പവലിന് പുറത്ത് പോകാനുള്ള ചുവപ്പു വെളിച്ചം സ്റ്റംമ്പില്‍ തെളിഞ്ഞിരുന്നു. അഞ്ച് പന്തുകള്‍ക്കിടെ വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം റണ്‍ ഔട്ടായിരുന്നു അത്.