15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും നിരോധിച്ചു

single-img
29 October 2018

ഡല്‍ഹിയില്‍ 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും ഓടിക്കുന്നതു സുപ്രീംകോടതി നിരോധിച്ചു. ഇത്തരം വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കുമെന്ന് അറിയിപ്പു നല്‍കാന്‍ ഗതാഗത വകുപ്പിനു കോടതി നിര്‍ദേശം നല്‍കി. ഡല്‍ഹി – എന്‍സിആര്‍ മേഖലയില്‍ അന്തരീക്ഷ മലനീകരണം അതീവഗുരുതരമായ അവസ്ഥയിലാണെന്നു കോടതി നിരീക്ഷിച്ചു.

15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളുടെയും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെയും പട്ടിക കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും ഗതാഗത വകുപ്പും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. പൊതുജനങ്ങള്‍ക്ക് അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചു പരാതിപ്പെടാന്‍ പാകത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സമൂഹമാധ്യമങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. മുമ്പ് ഹരിത ട്രൈബ്യൂണലും ഇത്തരം വാഹനങ്ങള്‍ നിരോധിച്ചിരുന്നു.