ജിയോയ്ക്ക് പിന്നാലെ മറ്റ് ടെലികോം കമ്പനികളും പോണ്‍ സെറ്റുകള്‍ നിരോധിക്കുന്നു

single-img
28 October 2018

ജിയോയ്ക്ക് പുറമേ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ മുന്‍നിര സേവനദാതാക്കള്‍ ഉടനെ തന്നെ പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്‌തേക്കുമെന്നു റിപ്പോര്‍ട്ട്. സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതില്‍ വിയോജിപ്പുള്ള ഉപയോക്താക്കള്‍ മറ്റ് ടെലകോം കമ്പനികളെ ആശ്രയിച്ചേക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് മറ്റുള്ളവരും അശ്ലീല സൈറ്റുകള്‍ നിരോധിച്ചേക്കുമെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

827 പോണ്‍ വെബ് സൈറ്റുകള്‍ നിരോധിക്കാന്‍ ടെലികോം വകുപ്പ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നിരോധവുമായി ജിയോ രംഗത്ത് വന്നത്. പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ടെലികോം വകുപ്പ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

നിര്‍ദേശം അനുസരിച്ച് റിലയന്‍സ് ജിയോ നൂറിലേറെ അഡള്‍ട് സൈറ്റുകള്‍ അവരുടെ നെറ്റ് വര്‍ക്കിലൂടെ ഇപ്പോള്‍ അനുവദിക്കുന്നില്ല. ഇതേ തുടര്‍ന്ന് എക്‌സ് വീഡിയോസ്, പോണ്‍ ഹബ് തുടങ്ങിയ പ്രശസ്തമായ സെക്‌സ് സൈറ്റുകള്‍ ജിയോയില്‍ ലഭ്യമല്ല.