ശബരിമല സംഘര്‍ഷം: 517 കേസുകള്:അറസ്റ്റ് മൂവായിരം കവിഞ്ഞു

single-img
28 October 2018

പത്തനംതിട്ട: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂവായിരം കടന്നു. ഇതുവരെ 3,345 പേരാണ് അറസ്റ്റിലായത്. ശനിയാഴ്ച അഞ്ഞൂറിലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്.

സംഘര്‍ഷങ്ങളില്‍ 517 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ഇപ്പോഴും തുടരുകയാണ്. അറസ്റ്റ് ചെയ്തവരില്‍ 122 പേരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവരെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടിയച്ചിരിക്കുകയാണ്.

പൊതുമുതല്‍ നശിപ്പിക്കല്‍, കെഎസ്ആര്‍ടിസി ബസ് തല്ലി തകര്‍ക്കല്‍, യുവതികളെയും അവരുടെ വീടും അക്രമിക്കല്‍, മാധ്യമങ്ങളെയും അവരുടെ വാഹനങ്ങള്‍ അക്രമിക്കല്‍ തുടങ്ങിയവയില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

പൊതുമുതല്‍ നശിപ്പിച്ചതിന്‍റെ പേരിലാണ് കൂടുതല്‍ പേരും അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പോലീസ് തയാറാക്കിയ പട്ടികയിലുള്ള ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തതായാണ് വിവരം.