“അമിത് ഷായുടെ ഭീഷണി കേരളത്തോട് വേണ്ട”: അ​മി​ത് ഷാ ​നി​യ​മ വ്യ​വ​സ്ഥ​യെ വി​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

single-img
28 October 2018

കോഴിക്കോട്: ജനാധിപത്യ മാര്‍ഗത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട എല്‍.ഡി.എഫ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിനെ തള്ളിയിടാമെന്ന് ബി.ജെ.പി നേതാക്കള്‍ മന:പ്പായസമുണ്ണേണ്ടെന്നും കോടിയേരി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അ​മി​ത് ഷാ​യെ പേ​ടി​യി​ല്ല. സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ത് കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്‍​എ​സ്‌എ​സ് മ​ന്ന​ത്തു പ​ദ്മ​നാ​ഭ​ന്‍ എ​ടു​ത്ത നി​ല​പാ​ടു​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ എ​ന്‍​എ​സ്‌എ​സി​ന്‍റെ നി​ല​പാ​ട് തി​രു​ത്ത​ണം. സു​കു​മാ​ര​ന്‍ നാ​യ​ര്‍ എ​ടു​ക്കു​ന്ന നി​ല​പാ​ട് അ​ദ്ദേ​ഹം ത​ന്നെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ല്‍ അ​ക്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി. ഇ​ത് സ്വ​ഭാ​വി​ക ന​ട​പ​ടി മാ​ത്ര​മാ​ണ്. നാ​മ​ജ​പ​ത്തി​ന്‍റെ പേ​രി​ല്‍ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ശ​ബ​രി​മ​ല സ​മ​ര​ത്തി​ല്‍ ബി​ജെ​പി​ക്കൊ​പ്പം എ​സ്‌എ​ന്‍​ഡി​പി പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ നി​ല​പാ​ട് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.