ഭര്‍ത്താവിനൊപ്പം ഐമ സെബാസ്റ്റ്യന്റെ ഡബ്‌സ്മാഷ് വൈറല്‍

single-img
28 October 2018


ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഐമ സെബാസ്റ്റ്യന്റെ ഡബ്‌സ്മാഷ് വൈറല്‍. വിവാഹശേഷം സിനിമയില്‍നിന്നു വിട്ടു നില്‍ക്കുകയായിരുന്ന ഐമ ഭര്‍ത്താവും ഒന്നിച്ചാണ് ഡബ്‌സ്മാഷ് ചെയ്തിരിക്കുന്നത്. മലയാളികളെ ഏറെ ചിരിപ്പിച്ച നര്‍മ രംഗങ്ങളാണ് ഇരുവരും ചേര്‍ന്ന് തകര്‍ത്ത് അഭിനയിച്ചിരിക്കുന്നത്.

സിനിമാ നിര്‍മാതാവായ സോഫിയാ പോളിന്റെ മകന്‍ കെവിന്‍ പോളാണ് ഐമയുടെ ഭര്‍ത്താവ്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ദുബായില്‍ ബിസിനസ്സുകാരനാണ് കെവിന്‍.

ഐമയും ഭർത്താവും കൂടി പൊളിച്ചു 😍

Posted by Variety Media on Thursday, October 25, 2018