“ദിലീപിനെ അമ്മ പുറത്താക്കിയതാണ്;മോഹന്‍ലാല്‍ പറഞ്ഞതാണ് വാസ്തവം”

single-img
28 October 2018

അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതു തന്നെയാണെന്ന് നടന്‍ ജഗദീഷ്. മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതാണ് സത്യം അല്ലാതെ അതില്‍ മറ്റൊന്നുമില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു. കുറ്റാരോപിതനായ നടനില്‍ നിന്നും പ്രസിഡന്റ് രാജി ആവശ്യപ്പെടുകയും അതിന്‍പ്രകാരം നടന്‍ രാജി സമര്‍പ്പിക്കുകയുമായിരുന്നു. ദിലീപിനെ അമ്മ പുറത്താക്കുകയാണ് ചെയ്തത്. ഇതാണ് വാസ്തവം. ഇക്കാര്യത്തില്‍ സംഘടനയ്ക്ക് പറയാനുള്ള അവസാന വാക്ക് ഇതാണ്. ഇതോടെ ഈ വിഷയം ഇവിടെ അവസാനിച്ചിരിക്കുകയാണ്; ജഗദീഷ് പറയുന്നു.

താന്‍ രാജിവച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ലെന്നും സ്വന്തം തീരുമാനപ്രകാരമായിരുന്നു നടപടിയെന്നുമുള്ള ദിലീപിന്റെ പ്രസ്താവന അമ്മയ്ക്ക് മോഹന്‍ലാലിനും തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാടറിയിച്ച് ജഗദീഷ് രംഗത്തുവന്നത്.