റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകാനുള്ള മോഡിയുടെ ക്ഷണം ട്രംപ് നിരസിച്ചു

single-img
28 October 2018

ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചതായി സൂചന. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനെ ഇക്കാര്യം അമേരിക്കന്‍ അധികൃതര്‍ അറിയിച്ചുവെന്നാണ് വിവരം. റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഡ്രംപ് ക്ഷണം നിരസിച്ചതെന്നാണ് സൂചന.

റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ മുഖ്യാതിഥി ആവാന്‍ ട്രംപിന് ക്ഷണക്കത്ത് ലഭിച്ചതായി ആഗസ്റ്റില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്‌സ് വ്യക്തമാക്കിയിരുന്നു.

ഇതിനിടയില്‍ അമേരിക്കന്‍ എതിര്‍പ്പ് മറികടന്ന് റഷ്യയില്‍ നിന്നും എസ് 400 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടു.