രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

single-img
28 October 2018

ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്.

കൊച്ചി സിറ്റി പോലീസ് സ്‌റ്റേഷനിലാണ് പരാതി രേഖപ്പെടുത്തിയത്. കൊച്ചി പോലീസ് തന്നെയാണ് തിരുവനന്തപുരം നന്ദന്‍കോട്ടുള്ള ഫ്‌ളാറ്റില്‍ നിന്ന് രാഹുല്‍ ഈശ്വറിനെ അറസറ്റ് ചെയ്തത്.

സന്നിധാനത്ത് രക്തം വീഴ്ത്താന്‍ ചിലര്‍ ഒരുങ്ങിയിരുന്നുവെന്ന് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. രാഹുലിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി.