അമേരിക്കയില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മലയാളി ദമ്പതികള്‍ കൊക്കയില്‍ വീണു മരിച്ചു

single-img
27 October 2018

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ട്രക്കിംഗിനിടെ സെല്‍ഫിയെടുക്കുമ്പോള്‍ മലയാളി ദമ്പതികള്‍ കൊക്കയില്‍ വീണു മരിച്ചു. കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ. എം.വി.വിശ്വനാഥന്‍ ഡോ.സുഹാസിനി ദമ്പതികളുടെ മകന്‍ ബാവുക്കം വീട്ടില്‍ വിഷ്ണു (29) ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്.

കോട്ടയം യൂണിയന്‍ ക്ലബിനു സമീപത്തെ രാമമൂര്‍ത്തി ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി. ശനിയാഴ്ചയാണ് ഇരുവരുടെയും മരണവിവരം ബന്ധുക്കളറിഞ്ഞത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയിരുന്നു. ഇവരുടെ കീശയില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവയില്‍ നിന്നാണ് മരിച്ചവര്‍ ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞത്.

വിഷ്ണു കാലിഫോര്‍ണയിലെ സിഡ്‌കോ സോഫ്റ്റ്‌വേര്‍ കമ്പനിയിലെ എന്‍ജിനീയറാണ്. ഒരു വര്‍ഷം മുന്നെയാണ് ഇരുവരും നാട്ടില്‍ വന്ന് കാലിഫോര്‍ണിയിലേക്ക് തിരിച്ചു പോയത്. ചെങ്ങന്നൂരിലെ എന്‍ജിനിയറിംഗ് കോളജില്‍ സഹപാഠികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.