വിലക്ക് നേരിടാന്‍ മിറര്‍ ഡൊമെയ്‌നുകളുമായി പോണ്‍ഹബ്ബ് ഉള്‍പ്പെടെയുള്ള പോണ്‍ പോര്‍ട്ടലുകള്‍

single-img
27 October 2018

കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് അശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതിനെതിരെ പോണ്‍ ഹബ്ബ് ഉള്‍പ്പടെയുള്ള മുന്‍നിര അശ്ലില വീഡിയോ പോര്‍ട്ടലുകള്‍ രംഗത്ത്. നേരത്തെ ഉണ്ടായിരുന്ന സൈറ്റിന്റെ മിറര്‍ ഡൊമെയ്‌നുകളുമായാണ് ഇവരുടെ രംഗപ്രവേശനം.

പോണ്‍ ഹബ്ബിന്റെ വക്താവെന്ന് അവകാശപ്പെട്ട് റെഡിറ്റ് ഫോറത്തില്‍ പ്രത്യക്ഷപ്പെട്ട ‘കാറ്റി’ എന്ന പേരുള്ള വനിതയാണ് പുതിയ പ്രഖ്യാപനത്തിന് പിന്നില്‍. ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റിന്റെ മിറര്‍ ഡൊമെയ്‌നുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് ഇവര്‍ റെഡിറ്റ് ഫോറത്തില്‍ പറഞ്ഞിരിക്കുന്നത്.

നേരത്തെ ടോറന്റ് വെബ്‌സൈറ്റുകള്‍ പൂട്ടിയപ്പോഴും സമാനമായ രീതിയില്‍ മിറര്‍ പോര്‍ട്ടലുകള്‍ പ്രചരിച്ചിരുന്നു. പോണ്‍ഹബ്ബിന്റെ ബ്രാന്‍ഡ് അംബാസഡറായ കാറ്റി പറയുന്നത് അടുത്ത ദിവസങ്ങളില്‍ തന്നെ മിറര്‍ യുആര്‍എല്‍ ലഭിക്കുമെന്നാണ്.

ഇങ്ങനെ വന്നാല്‍ ടെലികോം മന്ത്രാലത്തിനും ടെലികോം കമ്പനികള്‍ക്കും ഡൊമെയ്ന്‍ കേന്ദ്രീകരിച്ചുള്ള ബ്ലോക്കിങ് വലിയ വെല്ലുവിളിയാകും. അതേസമയം, മറ്റു ചില പോണ്‍ വെബ്‌സൈറ്റുകള്‍ ഇപ്പോള്‍ തന്നെ സമാനമായ മിറര്‍ പോര്‍ട്ടലുകള്‍ അവതരിപ്പിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.