മതവിശ്വാസം അനുസരിച്ചല്ല പോലീസ് പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി

single-img
27 October 2018

നിയമപരിപാലനത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്വന്തം വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് മാത്രമെ പോലീസുകാര്‍ പ്രവര്‍ത്തിക്കൂ എന്ന നിലപാട് തെറ്റാണെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലീസ് ഒരു കാലത്തും മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലല്ല പ്രവര്‍ത്തിച്ചിട്ടുള്ളത്.

കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌പെഷല്‍ ആംഡ് പോലീസിന്റെ 20ാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.