മിന്നും ക്യാച്ചുമായി സെലക്ടര്‍മാരെ ഞെട്ടിച്ച് ധോണി: വീഡിയോ

single-img
27 October 2018

പ്രായം കളിയെ ബാധിച്ചിട്ടില്ലെന്ന് ഒരിക്കല്‍ കൂടി ധോണി തെളിയിച്ചു. വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഹെംറാജിന്റെ ക്യാച്ച് ധോണി എടുത്തത് പിന്നോട്ട് ഓടി ഫുള്‍ ലെങ്ത്തില്‍ ചാടിയാണ്. ബുംറ എറിഞ്ഞ ഇന്ത്യയുടെ ആറാമത്തെ ഓവറിന്റെ അഞ്ചാമത്തെ പന്തിലായിരുന്നു ഹെംറാജ് പുറത്താകുന്നത്.

ബുംറയെ ഉയര്‍ത്തി അടിച്ച ഹെംറാജിനെ വിക്കറ്റിന് പിന്നില്‍ നിന്നും മീറ്ററുകള്‍ പിന്നോട്ട് ഓടി ചാടിയാണ് ധോണി കൈപ്പിടിയിലൊതുക്കിയത്. ധോണിയുടെ മാസ്മരിക ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ട്വന്റി20 പരമ്പരകള്‍ക്കുള്ള ടീമുകളില്‍ നിന്നും പുറത്താക്കപ്പെട്ട ദിവസം തന്നെ ധോണി തന്റെ വിമര്‍ശകര്‍ക്കുള്ള മറുപടി നല്‍കി എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.