യുവനടന്‍ അര്‍ജുന്‍ കപൂറും 45 കാരിയായ നടി മലൈക അരോറയും വിവാഹിതരാകുന്നു

single-img
27 October 2018

യുവനടന്‍ അര്‍ജുന്‍ കപൂറും നടി മലൈക അരോറയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഫിലിംഫെയര്‍ മാസികയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇരുവരും പ്രണയബന്ധത്തിലാണെന്നും അത് അടുത്ത വര്‍ഷം വിവാഹത്തിലേക്കെത്തുമെന്നും മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.

45 കാരിയായ മലൈക 2016ല്‍ അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക 33 കാരനായ അര്‍ജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി. കഴിഞ്ഞ മാസം നടന്ന ലാക്‌മേ ഫാഷന്‍ വീക്കില്‍ അര്‍ജുനും മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇരുവരും കാറില്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. അര്‍ബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാന്‍ പ്രധാനകാരണം നടിയ്ക്ക് അര്‍ജുന്‍ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

മലൈകയുമായുള്ള മകന്റെ ബന്ധത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് അര്‍ജുന്റെ പിതാവ് ബോണി കപൂര്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. പിതാവുമായി അകലാന്‍ കാരണമായതും ഈ ബന്ധമാണ്. കൂടാതെ സല്‍മാന്‍ ഖാനും ഈ വിഷയത്തില്‍ അര്‍ജുനോട് അതൃപ്തി ഉണ്ടായിരുന്നു.