അമ്മയ്ക്കും ബാലഭാസ്‌കറിനും വേണ്ടിയുള്ള സൗഭാഗ്യയുടെ ഡബ്‌സ്മാഷ് വൈറല്‍

single-img
26 October 2018

സോഷ്യല്‍ മീഡിയയില്‍ തന്നെ ഡബ്‌സ്മാഷിന് ഏറ്റവും അധികം കയ്യടി വാങ്ങുന്നത് സൗഭാഗ്യ വെങ്കിടേഷായിരിക്കും. അത്രയ്ക്കും പ്രശസ്തമാണ് സൗഭാഗ്യയുടെ ഡബ്‌സമാഷുകള്‍. സൗഭാഗ്യയുടെ ഡബ്‌സ്മാഷുകള്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

ഇപ്പോഴിതാ മാതൃവാത്സല്യം മനോഹരമായി അവതരിപ്പിക്കുന്ന സൗഭാഗ്യയുടെ വീഡിയോ വൈറലായിരിക്കുകയാണ്. അമ്മയ്ക്കും ബാലഭാസ്‌കറിനും സമര്‍പ്പിക്കുന്നുവെന്ന കുറിപ്പോടെയാണ് സൗഭാഗ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിഷുക്കണിയെന്ന ചിത്രത്തിലെ മലര്‍കൊടി പോലെ എന്ന ഗാനമാണ് സൗഭാഗ്യ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നത്. മാതൃത്വത്തിന്റെ വിവിധ തലങ്ങളെ അതി സൂഷ്മമായാണ് സൗഭാഗ്യ അവതരിപ്പിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്കകം അരലക്ഷത്തോളം പേരാണ് ഫേസ്ബുക്കില്‍ മാത്രം വീഡിയോ കണ്ടത്.

https://www.youtube.com/watch?v=YzSA8WfGFUE&feature=youtu.be