സ്വകാര്യഭാഗങ്ങള്‍ താഴിട്ട് പൂട്ടി പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാം: വീഡിയോ പോസ്റ്റ് ചെയ്ത് രാഖി സാവന്ത്

single-img
26 October 2018

വീണ്ടും പുതിയ വിവാദങ്ങള്‍ സൃഷ്ടിച്ച് ബോളിവുഡ് താരം രാഖി സാവന്ത്. സ്വകാര്യഭാഗങ്ങളില്‍ പൂട്ടുപയോഗിച്ച് പൂട്ടിയാല്‍ ഇന്ത്യയിലെ പെണ്‍കുട്ടികളെ പീഡനങ്ങളില്‍ നിന്ന് രക്ഷിക്കാമെന്ന് രാഖി സാവന്ത് പറയുന്നു. തന്നിലെ ശാസ്ത്രജ്ഞയുടെ കണ്ടുപിടിത്തം എന്നവകാശപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ രാഖി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിനുപിന്നാലെ നിരവധി പേര്‍ രാഖിയെ ട്രോളി രംഗത്തെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സ്ത്രീകള്‍ തുറന്നുപറയുന്ന ഇക്കാലത്ത് അവരെ പരിഹസിക്കുകയാണ് രാഖി ചെയ്യുന്നതെന്ന് ഒരുവിഭാഗം വിമര്‍ശിച്ചു. നേരത്തെ ബോളിവുഡ് നടന്‍ നാനാ പടേക്കറിനെതിരെ രംഗത്തുവന്ന തനുശ്രീ ദത്തയെ കടന്നാക്രമിച്ച് രാഖി വാര്‍ത്തകളിലിടം നേടിയിരുന്നു.

തനുശ്രീ ലെസ്ബിയന്‍ ആണെന്നും അവര്‍ തന്നെ പീഡിപ്പിച്ചെന്നുമായിരുന്നു രാഖിയുടെ ആരോപണം.
തനുശ്രീ തന്റെ സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചുവെന്നും പല സന്ദര്‍ഭങ്ങളിലും റേപ്പ് ചെയ്തുവെന്നും രാഖി പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പത്തുവര്‍ഷം മുമ്പ് വരെ തന്റെ അടുത്തസുഹൃത്തായിരുന്നു തനുശ്രിയെന്നും എന്നാല്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ അവരെ താന്‍ വെറുക്കുകയായിരുന്നുവെന്നും രാഖി പറഞ്ഞു.

തനുശ്രീയുടെ മീ ടു ആരോപണത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് മാനഭംഗഭീഷണികളും കൊലപാതകഭീഷണികളും തനിക്കുണ്ടായെന്നും രാഖി ആരോപിച്ചിരുന്നു. ‘തനുശ്രീ മുടിമുറിച്ചത് തന്നെ ഈ അസുഖം ഉണ്ടായത് കൊണ്ടാണ്. എന്നോടുള്ള അമിതമായ ഇഷ്ടം കൂടിയാണ് മുടി മുറിക്കുന്നതെന്നാണ് പറഞ്ഞത്.

അവള്‍ ഉള്ളില്‍ ആണ്‍കുട്ടിയാണ്. സിഗരറ്റില്‍ മയക്കുമരുന്ന് കലര്‍ത്തിയും മദ്യം കുടിപ്പിച്ചും അവര്‍ എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയന്‍ ആണെന്ന് രാഖി പറയുന്നു. എന്നാല്‍ മറ്റ് നടിമാരുടെ പേര് പറയാന്‍ രാഖി തയാറായില്ല.