അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തി മകന്‍ വിളിച്ചത് ‘ഇന്‍ക്വിലാബ് സിന്ദാബാദ്’; വീഡിയോ വൈറല്‍

single-img
26 October 2018

‘ഇന്‍ക്വിലാബ് സിന്ദാബാദ്, ഇല്ലായില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’ അച്ഛന്റെ ചിതയ്ക്കു തീ പകരുമ്പോള്‍ മകന്‍ അഭിജിത്ത് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. ഏറ്റുവിളിച്ച് കൂടെയുള്ളവരും. കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കുഴഞ്ഞു വീണു മരിച്ച കൗണ്‍സിലര്‍ വി എസ് അജയന്റെ ചിതയ്ക്ക് മുന്നില്‍ നിന്നാണ് മകന്‍ അഭിജിത് മുദ്രാവാക്യം വിളിച്ചത്.

എസ്എഫ്‌ഐ പ്രവര്‍ത്തകനാണ് അഭിജിത്. അച്ഛന് അഭിവാദ്യം അര്‍പ്പിക്കുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ‘ലാല്‍ സലാം ധീര സഖാവേ’ എന്ന് പാര്‍ട്ടി പ്രവര്‍ത്തകരാണ് ആദ്യം മുദ്രാവാക്യം വിളിച്ചു തുടങ്ങിയത്. നിശബ്ദനായി നിന്നിരുന്ന അഭിജിത്തും തുടര്‍ന്ന് അണികള്‍ക്കൊപ്പം ചേര്‍ന്ന് അച്ഛന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുകയായിരുന്നു.

പനി ബാധിതനായിരുന്നെങ്കിലും കൗണ്‍സില്‍ യോഗത്തിനു പോയ അജയന്‍ കൗണ്‍സിലില്‍ അടിപിടിയുണ്ടായപ്പോള്‍ തര്‍ക്കം പരിഹരിക്കാന്‍ മുന്നില്‍ നിന്നിരുന്നു. തുടര്‍ന്ന്, പ്രകടനമായി സിപിഎം കൗണ്‍സിലര്‍മാര്‍ ഏരിയ കമ്മിറ്റി ഓഫിസിലേക്കു പോയപ്പോഴും അജയന്‍ മുന്നിലുണ്ടായിരുന്നു.

അതിനിടയിലാണു ദേഹാസ്വാസ്ഥ്യമുണ്ടായി തളര്‍ന്നുവീണത്. തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും പുലര്‍ച്ചയോടെ മരിച്ചു.

അച്ഛന്‍റെ ചിതയ്ക്ക് മുന്നിൽ മകൻ വിളിച്ചു, ഇങ്ക്വിലാബ് സിന്ദാബാദ്പൊടുന്നനെ ജീവിതത്തിൽ നിന്നും അടർന്നു പോയ അച്ഛന്റെ ചിതയ്ക്ക് ഇടറുന്ന മനസോടെ മകൻ തീ കൊളുത്തി. അച്ഛൻ സഖാവായതിനാൽ പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് അവരുടെ സ്നേഹാദരം അറിയിച്ചു. ഉളളിലിരമ്പുന്ന കടലുമായി മുദ്രാവാക്യങ്ങൾക്കു നടുവിൽ ആ മകൻ ചിതയ്ക്കു മുന്നിൽ മൗനമായി നിന്നു.സഹപ്രവർത്തകർ ലാൽ സലാം ചൊല്ലി മുദ്രാവാക്യം നിർത്തി. ഒരു നിമിഷത്തെ മൗനം. ചിതയിൽ തീ പടരുന്നു.പൊടുന്നനെ തൊണ്ട പൊട്ടുമാറുച്ചത്തിൽ ആ മകൻ ഉറക്കെ വിളിച്ചു.''ഇങ്ക്വിലാബ് സിന്ദാബാദ്,റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമറേഡ്…ചിതയ്ക്ക് മുന്നിൽ നിന്നവർ അതേറ്റു വിളിച്ചു.സഖാവായ അച്ഛന് മകന്റെ അന്ത്യയാത്രാമൊഴി.ഏതു മുദ്രാവാക്യത്തിന്റെയും അവസാനമെന്നപോൽ മൂന്നു തവണ അവൻ ഇങ്ക്വിലാബ് വിളിച്ചു.'' ഇങ്ക്വിലാബ്, ഇങ്ക്വിലാബ്, ഇങ്ക്വിലാബ് സിന്ദാബാദ്''.അതുവരെ ഇടറാത്ത ആ സ്വരം അപ്പോഴിടറി.ഏറ്റുവിളിച്ചവരുടെ മനസും ശബ്ദവും ഇടറി.മകൻെറ യാത്രാമൊഴിക്ക് പ്രത്യഭിവാദ്യമായിആ ചിതയിൽ നിന്നൊരു ഇങ്ക്വിലാബ് മുഴങ്ങിയിട്ടുണ്ടാവണം.ഈ അച്ഛന്റെ പേര് വി എസ് അജയൻ (52).കായംകുളം നഗരസഭാ കൗൺസിലറുംസി പി എം പെരിങ്ങാല ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു.കായംകുളം നഗരസഭയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിനു ശേഷം കുഴഞ്ഞു വീണ അജയൻ വ്യാഴാഴ്ച വെളുപ്പിന് ആശുപത്രയിൽ വച്ച് മരിച്ചു.മകൻ അഭിജിത്. എസ് എഫ് ഐ പ്രവർത്തകൻ. ആലപ്പുഴൻ കാർമൽ പോളിടെക്നിക്കിൽ നിന്നും ഡിപ്ളോമാ പാസായി.ന്യൂസ് 18 കേരള വാർത്താ ലിങ്ക് ആദ്യ കമന്റായി നൽകിയിട്ടുണ്ട്.

Posted by R Kiran Babu on Thursday, October 25, 2018