Movies

പിറന്നാള്‍ ദിനത്തില്‍ മകളുടെ പേരും ചിത്രവും പങ്കുവച്ച് നടി അസിന്‍

ഒരു വര്‍ഷത്തിന് ശേഷം പിറന്നാള്‍ ദിനത്തില്‍ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടി അസിന്‍ തോട്ടുങ്കല്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25നാണ് അസിനു കുഞ്ഞു പിറന്നത്. മകള്‍ പിറന്ന കാര്യവും മനോഹരമായൊരു ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് അസിന്‍ ലോകത്തെ അറിയിച്ചത്.

ഇതു വരെയും മകളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുത്തിയിരുന്നില്ല അസിന്‍. ‘ഒരു വര്‍ഷം മുമ്പാണ് തിളക്കമുളള കണ്ണുകളുളള, സുന്ദരിയായ ഞങ്ങളുടെ മാലാഖയെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തത്. അവള്‍ക്ക് ഒരു വയസ് ആയി. കാലം എങ്ങോട്ടാണ് പായുന്നത്? നീ എന്തിനാ ഇത്ര വേഗം വളരുന്നത്. ജന്മദിനാശംസകള്‍ എറിന്’, കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ച് അസിനും ഭര്‍ത്താവ് രാഹുല്‍ശര്‍മ്മയും സ്‌നേഹപൂര്‍വ്വം ട്വിറ്ററില്‍ കുറിച്ചു.