തടി കൂടിയെന്ന് പറഞ്ഞ് ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവ് അറസ്റ്റില്‍

single-img
25 October 2018

മധ്യപ്രദേശില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജബുവ സ്വദേശി ആരിഫ് ഹുസൈനാണ് അറസ്റ്റിലായത്. പൊണ്ണത്തടി കാരണമാണ് ഭര്‍ത്താവ് തന്നെ മൊഴി ചൊല്ലിയതെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സല്‍മ ഭാനു നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

പൊണ്ണത്തടിയാണെന്ന് പറഞ്ഞ് ആരിഫ് വളരെ മോശമായി പെരുമാറുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്യാറുണ്ടെന്ന് ഭാര്യ പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ 2018 പുതിയ മുസ്ലീം വനിതാ (വിവാഹ സംരക്ഷണ അവകാശം) നിയമപ്രകാരം കേസെടുത്തതായി മേഘ്‌നഗര്‍ എസ്എച്ച്ഒ കുശാല്‍ സിങ്ങ് റാവത്ത് പറഞ്ഞു. 10 വര്‍ഷം മുമ്പാണ് സല്‍മ ഭാനുവും ആരിഫും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.