കുവൈത്തിലെ വാണിജ്യ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം: കോടികളുടെ നഷ്ടം

single-img
25 October 2018

ഫര്‍വാനിയയിലെ ദജീജ് വാണിജ്യ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം. ഫര്‍ണിച്ചര്‍ ഗോഡൗണിലാണ് തീപിടിത്തം. ആറ് യൂണിറ്റുകളില്‍ നിന്നെത്തിയ 120 അഗ്‌നിശമന സേനാംഗങ്ങള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. ആളപായം ഇല്ല.