അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വെയ്‌സില്‍ യുവതിയ്ക്ക് സുഖപ്രസവം: വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കി

single-img
24 October 2018

അബുദാബിയില്‍നിന്നും ജക്കാര്‍ത്തയ്ക്കുപോകുകയായിരുന്ന ഇത്തിഹാദ് എയര്‍വെയ്‌സ് മുംബൈയില്‍ അടിയന്തരമായി ഇറക്കി. വിമാനത്തില്‍ യുവതി പ്രസവിച്ചതിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഉടന്‍ തന്നെ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.