ഈ വര്‍ഷം ടെലികോം മേഖലയില്‍ 65,000 പേര്‍ക്ക് ജോലി നഷ്ടമാകും

single-img
23 October 2018

ടെലികോം മേഖലയില്‍ ലയനം യാഥാര്‍ത്ഥ്യമാകുന്നതോടെ നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ 65,000 പേര്‍ തൊഴില്‍ രഹിതരാകും. ഫോഴ്‌സിങ് ഓപ്പറേറ്റേഴ്‌സ്, ഇന്‍ഫ്രസ്ട്രക്ചര്‍ പ്രൊവൈഡേഴ്‌സ്, ടവര്‍ കമ്പനികള്‍, റീട്ടെയില്‍ യൂണിറ്റുകള്‍ എന്നീ മേഖലകളിലുള്ളവര്‍ക്കാകും പ്രധാനമായും ജോലി നഷ്ടമാകുക.

അതേമസംയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട മേഖലയില്‍ കുറച്ചുപേര്‍ക്ക് തൊഴില്‍ ലഭിക്കാനും സാധ്യതയുണ്ട്.
കസ്റ്റമര്‍ സപ്പോര്‍ട്ട്, ഫിനാന്‍സ് തുടങ്ങിയ മേഖലകളിലുള്ളവര്‍ക്കാകും വ്യാപകമായി തൊഴില്‍ നഷ്ടമാകുകയെന്ന് തൊഴിലാളികളെ നല്‍കുന്ന സ്ഥാപനമായ ടീംലീസ് സര്‍വീസ് പറയുന്നു.

ഇരുമേഖലകളിലുമായി യഥാക്രമം 8,000, 7,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. 25 ലക്ഷത്തോളം പേരാണ് നിലവില്‍ ടെലികോം സെക്ടറില്‍ ജോലി ചെയ്യുന്നത്.