പുറത്താക്കിയതല്ല, താന്‍ രാജി വച്ചതാണ്; മോഹന്‍ലാലിന്റെ നിലപാട് തള്ളി ദിലീപ്

single-img
23 October 2018

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിലപാട് തള്ളി നടന്‍ ദിലീപ് രംഗത്ത്. കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനായി താന്‍ സ്വയം രാജിവയ്ക്കുകയായിരുന്നെന്ന് ദിലീപ് വ്യക്തമാക്കി. അമ്മയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോദ്ധ്യമുണ്ട്.

എന്നാല്‍, എന്നെ ചൊല്ലി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം രാജിക്കത്ത് നല്‍കിയത്. രാജിക്കത്ത് സംഘടന സ്വീകരിച്ചാല്‍ അത് രാജിയാണ്, പുറത്താക്കലല്ലെന്ന് ദിലീപ് പറഞ്ഞു.

താന്‍ വേട്ടയാടപ്പെടുന്നത് മനസ്സറിയാത്ത കുറ്റത്തിനാണെന്നും അമ്മയ്ക്കു നല്‍കിയ രാജിക്കത്തില്‍ ദിലീപ് പറയുന്നുണ്ട്. ഉപജാപക്കാരുടെ ശ്രമങ്ങളില്‍ അമ്മ എന്ന സംഘടന തകരരുത്. അമ്മയുടെ സഹായം കൊണ്ട് ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കായി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, കൊച്ചിയില്‍ നടന്ന എക്‌സ്ിക്യൂട്ടീവ് യോഗത്തിനു ശേഷം അമ്മ ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതിനു വിരുദ്ധമാണിത്. അമ്മയില്‍നിന്നു ദിലീപ് രാജി വച്ചതായി പ്രസിഡന്റ് മോഹന്‍ലാലാണ് മാധ്യമങ്ങളെ അറിയിച്ചത്. ഡബ്ല്യുസിസിയുടെ ആവശ്യം പരിഗണിച്ച് ദിലീപിനോടു രാജി ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘അമ്മ ‘ എന്നസംഘടനയില്‍ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങള്‍ക്കും,പൊതുജനങ്ങള്‍ക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായ്ഞാന്‍ പങ്കുവയ്ക്കുകയാണ്, അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്.

അമ്മയുടെ ബൈലോ പ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്. രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല.കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ,