വൈക്കം വിജയലക്ഷ്മി വിവാഹിതയായി

single-img
22 October 2018

 

ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. മിമിക്രി കലാകാരനും ഇന്റീരിയല്‍ ഡെക്കറേഷന്‍ കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച്ഒഴുകയില്‍ എന്‍. അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വൈക്കം മഹാദേവക്ഷേത്രത്തിലായിരുന്നു വിവാഹം.

ഉദയനാപുരം ഉഷാ നിവാസില്‍ വി.മുരളീധരന്റേയും വിമലയുടേയും ഏക മകളാണ് വിജയ ലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെയാണ് വിജയലക്ഷ്മി മലയാളസിനിമ രംഗത്തെത്തിയത്. ഇതിനകം എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും പാടിയിട്ടുള്ള വിജയലക്ഷ്മി മികച്ച ഗായികക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. ഗായത്രിവീണ എന്ന അപൂര്‍വവാദ്യം വായിയ്ക്കുന്ന ഏകകലാകാരിയായ വിജയലക്ഷ്മി നിരവധി റിയാലിറ്റിഷോകളിലും പാടി താരമായിട്ടുണ്ട്.