യുഎഇയില്‍ വന്‍ തീ പിടുത്തം; കോടികളുടെ നഷ്ടം

single-img
22 October 2018

യു​എ​ഇയിലെ പ്രമുഖ ന​ഗ​ര​മാ​യ ഷാ​ർ​ജ‍യിലെ വ്യവസായമേഖല അഞ്ചിൽ തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ വൻ അഗ്നിബാധയിൽ 12 വെയർഹൗസുകൾ കത്തിനശിച്ചു. ആരുടെയും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, വൻ നാശനഷ്ടം കണക്കാക്കുന്നു.

വെ​ൽ​ഡിം​ഗ് സി​ലി​ണ്ട​റു​ക​ള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ നിന്നാണ് തീ പിടിത്തം ഉണ്ടായതെന്നാണ് നിഗമനം. മണിക്കൂറുകളോളം തീപിടിത്തത്തിന്‍റെ ഭീതി നിലനിന്നു. അ​ഗ്നി​ശ​മ​ന​സേ​നയെത്തിയാണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കിയത്. കോടികളുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍.

സംഭവത്തെ തുടർന്ന് ഇൗ ഭാഗങ്ങളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഇവിടെ നിന്നുയർന്ന കറുത്ത പുക വളരെ വളരെ അകലങ്ങളിൽ പോലും ദൃശ്യമായിരുന്നു. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച അന്വേഷണം ഉണ്ടായേക്കും.