പെട്രോൾ പമ്പുടമകൾ ഇന്ന് പമ്പുകൾ അടച്ചിട്ട് സമരം നടത്തുന്നു

single-img
22 October 2018

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പെട്രോൾ പമ്പുടമകൾ ഇന്ന് പമ്പുകൾ അടച്ചിട്ട് സമരം നടത്തുന്നു. പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാൻ ഡൽഹി സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് സമരം. പെട്രോൾ ഡീലേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്.

അഞ്ച് മണിവരെയാണ് സമരം. ഡൽഹിയിലെ 400 ലേറെ പമ്പുകൾ ഇന്ന് അടച്ചിടും. സിഎൻജി പമ്പുകളും അടച്ചിടും. ഇത് തലസ്ഥാനത്ത് ഇന്ധനക്ഷാമത്തിന് ഇടയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സമീപ സംസ്ഥാനങ്ങളായ ഹരിയാനയും ഉത്തർപ്രദേശും നികുതി കുറച്ചതിനാൽ ഇവിടങ്ങളിൽ ഡൽഹിയിലേതിനേക്കാൾ കുറവാണ് ഇന്ധന വില. അതുമൂലം പെട്രോൾ നിറയ്ക്കുവാനായി ആളുകൾ ഇവിടങ്ങളിലേക്ക് പോകുന്നതിനാൽ ഡൽഹിയിലെ പമ്പുകളിൽ വിൽപന കുറഞ്ഞെന്നും പമ്പ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു.