ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് മന്ത്രി എ കെ ബാലന്‍

single-img
22 October 2018

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് മന്ത്രി എ കെ ബാലന്‍. ദിലീപിനെ പുറത്താക്കണം, പരാതികള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി രൂപവത്കരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കേസ് വാദിക്കാന്‍ സാമ്പത്തിക നിയമ സഹായം നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എ.കെ.ബാലന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസ് നല്ല രീതിയില്‍ വാദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. നടി പത്മപ്രിയ ഹൈക്കോടതിയില്‍ നല്‍കിയ കേസിന് പൂര്‍ണ പിന്തുണ നല്‍കും. മോഹന്‍ലാലിന്റെ സമീപനത്തെ നല്ല രീതിയില്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.