ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗൗതം ഗംഭീറും എം.എസ് ധോണിയും സ്ഥാനാര്‍ഥികളാകും

single-img
22 October 2018

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറും എം.എസ് ധോണിയും സ്ഥാനാര്‍ഥികളായേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ മീനാക്ഷി ലേഖിക്ക് പകരം ഗംഭീറിനെ മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

ധോണിയെ ജാര്‍ഖണ്ഡില്‍ നിന്ന് മത്സരിപ്പിക്കുന്നതിനെ കുറിച്ചാണ് ബി.ജെ.പി ആലോചിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരുടെയും പൊതുസമൂഹത്തിലെ സ്വീകാര്യതയും വിശ്വാസ്യതയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം.

ദേശീയതലത്തില്‍ തന്നെ തെരഞ്ഞെടുപ്പ് കാമ്പെയിനുകളില്‍ ബി.ജെ.പി ഇവരെ പങ്കെടുപ്പിക്കും. ധോണി ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ക്യാപ്റ്റനാണ്. അതിനാല്‍ ദക്ഷിണേന്ത്യയിലെ ക്യാമ്പെയിനുകളില്‍ ധോണിയെ പങ്കെടുപ്പിക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് ധോണിയുമായി പാര്‍ട്ടി നേതൃത്വം ചര്‍ച്ച തുടങ്ങിക്കഴിഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.