സൗദിയില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ രണ്ടു മലയാളികളെ കാണാതായി: ഇരുവരെയും കാണാതായത് വിമാനത്താവളത്തിലേക്കു പോകുകയും വരികയും ചെയ്യുന്നതിനിടെ; ദുരൂഹത

single-img
22 October 2018

സൗദിയിലെ ദമാമില്‍നിന്ന് ഒരാഴ്ചയ്ക്കിടെ രണ്ടു മലയാളികളെ കാണാതായി. കണ്ണൂര്‍ സ്വദേശി അഷ്‌റഫ്, നിലമ്പൂര്‍ ചുള്ളിയോട് സ്വദേശി ജിഷ്ണു എന്നിവരെയാണു കാണാതായത്. വിമാനത്താവളത്തിലേക്കു പോകുകയും വരികയും ചെയ്യുന്നതിനിടെയാണു രണ്ടുപേരെയും കാണാതായിരിക്കുന്നത്.

സുഹൃത്തിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്കു പോകുകയാണെന്നു പറഞ്ഞശേഷം ജോലിസ്ഥലത്തുനിന്ന് ഇറങ്ങിയ അഷ്‌റഫ് പിന്നീടു തിരിച്ചു വന്നില്ല. ഈ മാസം 13 മുതലാണു ജിഷ്ണുവിനെ കാണാതായത്. അല്‍ ഹസയില്‍ വീട്ടുഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

സുഹൃത്തിനെ ദമാം രാജ്യാന്തര വിമാനത്താവളത്തില്‍ കൊണ്ടുവിട്ടശേഷം തിരികെ പോന്ന ജിഷ്ണുവിനെക്കുറിച്ചു പിന്നീടു വിവരമൊന്നുമില്ല. ഇരുവരെയും കണ്ടെത്താനായി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിവരികയാണ്.