അതേ എക്‌സ്പ്രഷന്‍, അതേ ശരീരഭാഷ; ഇനി ആരും പൃഥ്വിരാജിനെ അനുകരിക്കേണ്ട: സംശയമുണ്ടെങ്കില്‍ ഈ വീഡിയോ കണ്ടുനോക്കൂ

single-img
22 October 2018

പൃഥ്വിരാജിനെ സ്‌നേഹത്തോടെ ആരാധകര്‍ രാജുവേട്ടന്‍ എന്നു വിളിക്കാറുണ്ട്. എന്നാല്‍ ആതിര എന്ന യുവതിയെ ഇപ്പോള്‍ രാജുവേച്ചി എന്നാണ് വിളിക്കുന്നത്. കടുത്ത പൃഥ്വിരാജ് ഫാനായ ആതിര കെ സന്തോഷ് പൃഥ്വിരാജിനെ അനുകരിച്ച് ഡബ്‌സ്മാഷ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി വാങ്ങുകയാണ്.

പൃഥ്വിരാജിന്റെ വിവിധ സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി ആതിര ചെയ്ത ഡബ്‌സ്മാഷിനെ ഇരുകൈയ്യും നീട്ടിയാണ് പൃഥ്വിരാജ് ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ മുഖഛായയുമുണ്ട് ആതിരയ്ക്ക് എന്ന് ചിലര്‍ പറയുന്നു

എക്‌സ്പ്രഷന്‍ കാണിച്ചാണ് ആതിര കൈയ്യടി നേടുന്നത്. പൃഥ്വിരാജ് ആണോ ഇതെന്ന് ഒരു നിമിഷം കണ്ടിരിക്കുന്നവര്‍ പോലും സംശയിച്ചു പോകും. മീശയും താടിയും വച്ചാല്‍ പൃഥിരാജിനെ പോലെ തന്നെ ഉണ്ടാകും, സിനിമയില്‍ പൃഥ്വിരാജിന്റെ അനുജത്തിയായി അഭിനയിക്കാന്‍ പറ്റിയ ആളാണ് എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റ്‌സ്.

https://www.youtube.com/watch?v=eIt-elyHBmE