നഗ്‌നചിത്രം അയച്ചുതന്നാല്‍ പണം തരാമെന്ന് അന്‍സിബയോട് ആരാധകന്‍: മാസ് മറുപടിയുമായി നടി

single-img
22 October 2018

സിനിമാ ലോകത്ത് മീ ടൂ വെളിപ്പെടുത്തലുകള്‍ നടക്കുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി അന്‍സിബ രംഗത്ത്. നിങ്ങളുടെ നഗ്‌ന ചിത്രം അയച്ചാല്‍ പണം നല്‍കാമെന്നാണ് അജീഷ് എന്ന് പേരുള്ള യുവാവ് അന്‍സിബയ്ക്ക് അയച്ച സന്ദേശം.

അന്‍സിബയ്ക്ക് ഇന്‍ബോക്‌സില്‍ മെസേജ് അയക്കുക മാത്രമല്ല നടിയുടെ പോസ്റ്റിന് താഴെ കമന്റുമായും ഇയാള്‍ വന്നിരുന്നു. എന്നാല്‍ തനിക്ക് ലഭിച്ച മോശം സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അന്‍സിബയുടെ പ്രതികരണം. വ്യാജ അക്കൗണ്ടിലൂടെ മെസേജ് ചെയ്താലും നിങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടുപിടിക്കുമെന്ന് അന്‍സിബ പ്രതികരിച്ചു.

എന്നാല്‍ ഇത് തന്റെ യഥാര്‍ത്ഥ അക്കൗണ്ട് ആണെന്നായിരുന്നു അയാളുടെ മറുപടി. മീ ടു പോലെ ധീരമായ ക്യാംപെയ്‌നുകള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുമ്പോഴും ഇതുപോലുള്ളവര്‍ അതിനെ നിസ്സാരവത്കരിക്കുകായണെന്ന് അന്‍സിബ പറയുന്നു. ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ അപമാനിക്കുന്നത് നിത്യസംഭവമായി മാറുകയാണെന്നും അന്‍സിബ പറയുന്നു.