അമൃത്​സർ ട്രെയിൻ ദുരന്തം: ലോക്കോ പൈലറ്റി​െൻറ അറസ്​റ്റ്​ ആവശ്യപ്പെട്ട്​ നാട്ടുകാർ പ്രതിഷേധത്തിൽ

single-img
21 October 2018

അമൃത്​സർ: പഞ്ചാബിലെ അമൃത്​സറിൽ ​െട്രയിൻ പാഞ്ഞുകയറി 61 പേർ മരിച്ച സംഭവത്തിൽ ലോക്കോ പൈലറ്റിനെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജോദ പഥക്​ റെയിൽ പാതയിൽ കുത്തിയിരിപ്പ്​ സമരം നടത്തി​ പ്രതിഷേധിക്കുന്നു. നാട്ടുകാർ റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന്​ പ്രതിഷേധിക്കുകയാണെന്നും പാത ഒഴിഞ്ഞുകൊടുക്കാൻ തയാറാകുന്നില്ലെന്നും ​െപാലീസ്​ പറഞ്ഞു. ശനിയാഴ്​ച മുതലാണ്​ നാട്ടുകാർ സമരം തുടങ്ങിയത്​.

പ്രദേശം കനത്ത പൊലീസ്​ വലയത്തിലാണ്​. ദ്രുതകർമ സേനയും സ്​ഥലത്തെത്തിയിട്ടുണ്ട്​. അപകടത്തിൽ മരിച്ച 61 പേരിൽ 40 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്​. ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം നടത്തുകയാണെന്നും പ്രാദേശിക അധികൃതർ അറിയിച്ചു.

ദസറ ആഘോഷം കാണുന്നതിനായി റെയിൽ പാളത്തിൽ കയറി നിന്ന ആളുകളുടെ മേൽ ​െട്രയിൻ പാഞ്ഞുകയറിയായിരുന്നു അപകകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം അപകട സ്​ഥലം സന്ദർശിച്ച പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.