‘ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് പ്ര​വാ​സി​യു​ടെ കൈ​യൊ​പ്പ്​’; സ​ലാ​ല​യി​ൽ പ്ര​വാ​സി വോ​ട്ട് ചേ​ർ​ക്ക​ൽ ക്യാമ്പയ്‌നിന് ആരംഭം

single-img
21 October 2018

സ​ലാ​ല: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ പേ​ര് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചേ​ർ​ക്കു​ന്ന​തി​നു​ള്ള കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ‘ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് പ്ര​വാ​സി​യു​ടെ കൈ​യൊ​പ്പ്​’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന കാ​മ്പ​യി​ൻ സ​ലാ​ല കെ.​എം.​സി.​സി ഓ​ഫി​സി​ൽ കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ കാ​സിം കോ​ക്കൂ​രി​​െൻറ പേ​ര് ഓ​ൺ​ലൈ​നി​ലൂ​ടെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ചേ​ർ​ത്താ​ണ്​ തു​ട​ങ്ങി​യ​ത്.

പ​രി​പാ​ടി​ക്ക് ജി​ല്ല നേ​താ​ക്ക​ളാ​യ റ​ഷീ​ദ് കൈ​നി​ക്ക​ര, ജം​ഷാ​ദ് ഐ.​പി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​ലാ​ല കേ​ന്ദ്ര ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് ക​ൽ​പ​റ്റ, ഷ​ബീ​ർ കാ​ല​ടി, വി.​സി മു​നീ​ർ, ആ​ർ.​കെ അ​ഹ​മ്മ​ദ്​ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.